കോവിഡ് ബാധിച്ചു മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് 5 ലക്ഷം റിയാൽ സഹായമായി നൽകാൻ സൗദി ഭരണകൂടം തീരുമാനിച്ചു .

റിയാദ് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 5 ലക്ഷം റിയാല്‍ വീതം സഹായമായി നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
സ്വദേശികളായ ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ആയ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും 5 ലക്ഷം റിയാല്‍ വീതം ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഈ സാമ്ബത്തിക സഹായം ലഭിക്കും.
കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 31നാണു സൗദിയില്‍ ഒരു ആരോഗ്യപ്രവര്‍ത്തകന് കൊറോണ ബാധ ആദ്യമായി സ്ഥിരീകരിച്ചത്.അത് കണക്കിലെടുത്ത് മാര്‍ച്ചു 31 മുതല്‍ കൊറോണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ ഉത്തരവ് ബാധകം ആകുന്നത്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസി നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ആണ് കൊറോണ ശക്തമായി പടര്‍ന്നു പിടിച്ചിരുന്ന സമയത്ത് രോഗികളെ
പരിചരിക്കുന്നതിനിടയില്‍ കൊറോണ ബാധിച്ചു മരണമടഞ്ഞത്. സൗദി ഭരണകൂടത്തിന്റെ പ്രഖ്യാപനം വലിയൊരു ശതമാനം ആളുകള്‍ക്കാണ് ആശ്വാസം നല്‍കുന്നത്.