സിറിയയില്‍നിന്ന് ഒഴിപ്പിക്കല്‍: 75 ഇന്ത്യക്കാരെ ലെബനനില്‍ എത്തിച്ചു, വിമാനമാര്‍ഗം നാട്ടിലെത്തിക്കും
ഡമാസ്‌കസ്: വിമത അട്ടിമറിയിലൂടെ സര്‍ക്കാരിനെ പുറത്താക്കിയതിന് പിന്നാലെ സംഘര്‍ഷം തുടരുന്ന സിറിയയില്‍നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി ലെബനനില്‍ എത്തിച്ചശേഷം വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കാനാണ് നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബയ്‌റുത്തിലെയും ഡമാസ്‌കസിലെയും ഇന്ത്യന്‍ എംബസികളുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ഇനിയും സിറിയയില്‍ തുടരുന്നവര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: +963 993385973.
ഇ-മെയില്‍ – hoc.damascus@mea.gov.in.