KSDLIVENEWS

Real news for everyone

ബിസിനസ് കേരള എക്സലൻസ് അവാർഡ് 2024 അൽ റുബക്ക്

SHARE THIS ON

കോഴിക്കോട്: ബിസിനസ് കേരളയുടെ ഈ വർഷത്തെ എക്സലൻസ് അവാർഡ് അൽ റുബ ചിക്കൻ മസാലക്ക് ലഭിച്ചു.’കേരളത്തിന്റെ തനതായ രുചി എല്ലാവർക്കും’ എന്ന ശീർഷകത്തിൽ ആരോഗ്യകരവും സമൃദ്ധവുമായ ചേരുവകളാൽ നിർമ്മിതമായ അൽ റുബ ചിക്കൻ മസാല കുറഞ്ഞ കാലയളവിൽ തന്നെ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചു പറ്റി.യാതൊരുവിധ കെമിക്കലുകളോ പ്രിസർവേറ്റുകളോ ചേർക്കാതെ ശുദ്ധമായി തയ്യാറാക്കിയ മസാലക്കൂട്ടാണ് അൽ റുബയുടെ പ്രത്യേകത.കോഴിക്കോട് ട്രേഡ് സെന്ററിൽ വെച്ച് നടന്ന ബിസിനസ് കേരള ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോയിൽ അൽ-റുബ മാനേജിങ് ഡയറക്ടർ മുനീർ ബി പ്രമുഖ ബിസിനസ് സ്ട്രാറ്റജിസ്റ്റ് പി പി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.ബിസിനസ് കേരള ഫൗണ്ടർ നൗഷാദ് ഇ പി,കോ-ഫൗണ്ടർ ഹാഷിർ അബ്ദുള്ള എന്നിവർ സന്നിഹിതരായി.

error: Content is protected !!