KSDLIVENEWS

Real news for everyone

സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രതിഷേധം, രണ്ട് സ്കൂളുകൾക്ക് അടുത്തവർഷം പങ്കെടുക്കാനാവില്ല

SHARE THIS ON

തിരുവനന്തപുരം: അടുത്ത സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിന്ന് രണ്ടു സ്‌കൂളുകള്‍ക്ക് വിലക്ക്. 2024-ല്‍ പ്രതിഷേധിച്ച് സ്‌കൂളുകള്‍ക്കാണ് വിലക്ക്. എന്‍.എം.എച്ച്.എസ്.എസ് തിരുനാവായ, മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം എന്നീ സ്‌കൂളുകള്‍ക്കാണ് വിലക്ക്.

സ്‌കൂള്‍ കലാ-‌കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാലങ്ങളില്‍ വിലക്കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ കായിക മേളയുടെ സമാപന ചടങ്ങില്‍ അധ്യാപകരും കുട്ടികളുമായി നടത്തിയ പ്രതിഷേധം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ അനുശരിച്ചാണ് നടപടി.

2024-ലെ സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങിലായിരുന്നു സംഘര്‍ഷം. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇവർക്കു പകരം സ്പോർട്സ് സ്കൂളായ ജി.വി. രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന ആക്ഷേപമാണ് സംഘര്‍ഷത്തിനിടയാക്കിയത്‌. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!