ധോണി ഫോമിലേക്ക് തിരിച്ചുവരും- കുമാർ സംഗക്കാര

ദുബായ്; ധോണി ഫോമിലേക്ക് തിരിച്ചുവരുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര.ഫോം നഷ്ടമായത് കൊണ്ട് ധോണി ഒരു നിലവാരം കുറഞ്ഞ കളിക്കാരനോ, ചെറിയ കളിക്കാരനോ അല്ലാതായി മാറുന്നില്ല. അദ്ദേഹം കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും സംഗക്കാര വ്യക്തമാക്കി.ധോണിക്ക് ഫോമിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം കൂടുതലായി ക്രിക്കറ്റ് കളിച്ചാല്‍ മാത്രം മതിയെന്ന് സംഗക്കാര പറഞ്ഞു. ഐപിഎല്ലിനോളം കടുപ്പമുള്ള ഏതെങ്കിലും ടൂര്‍ണമെന്റുകളില്‍ അദ്ദേഹം കളിക്കണം. ആ ടൂര്‍ണമെന്റില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ കളിക്കുന്നുണ്ടെങ്കില്‍ ധോണിക്ക് തന്റെ മികവ് കൂടുതലായി ഉയര്‍ത്താന്‍ സാധിക്കണം.ധോണിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇത്തവണ ടീമിന്റെ പ്രകടനത്തെയും ബാധിച്ചു എന്നതാണ്. ധോണിയുടെ അവസാന കാലത്താണ് ഇത് നടക്കുന്നതെന്നും സംഗക്കാര പറഞ്ഞു. തീര്‍ച്ചയായും മോശം കാലത്തെ അദ്ദേഹത്തിന് മറികടക്കാന്‍ സാധിക്കും. പക്ഷേ ബാറ്റ് ചെയ്യാനും റണ്‍സടിക്കാനും ധോണി ഇപ്പോഴും ആവേശം കാണിക്കുന്നുണ്ട്. ഒരു അര്‍ധ സെഞ്ച്വറി നേടി ടീമിനെ ജയിപ്പിക്കുന്നതിലും അപ്പുറത്തുള്ള കാര്യങ്ങള്‍ ധോണിക്ക് ചെയ്യാനാവും. കാരണം ധോണി അങ്ങനെയാണ് വളര്‍ന്നത്. ടീം എങ്ങനെ പ്രകടനം നടത്തിയാല്‍ അതിലേക്ക് സംഭാവന ചെയ്യാന്‍ ധോണിക്ക് സാധിക്കും. പത്ത് റണ്‍സ് മാത്രമാണ് എടുക്കുന്നതെങ്കില്‍ പോലും ധോണി അതില്‍ സന്തോഷവനാണെന്നും സംഗക്കാര പറഞ്ഞു.