KSDLIVENEWS

Real news for everyone

ചരിത്ര വിജയത്തിന് ദില്ലിക്ക് സല്യൂട്ട്; രാജ്യതലസ്ഥാനത്തിന് ഇനി സുസ്ഥിര വികസന കാലമെന്ന് പ്രധാനമന്ത്രി

SHARE THIS ON

ദില്ലി: ദില്ലി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എഎപിയെ തറപ്പറ്റിച്ച് ബിജെപി നേടിയ ചരിത്ര വിജയത്തിൽ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ദില്ലിക്ക് സല്യൂട്ടെന്നും മോദി എക്സിൽ കുറിച്ചു. വികസനം വിജയിച്ചുവെന്നും കേന്ദ്രത്തിന്‍റെ നല്ല ഭരണത്തിനുള്ള ഫലമാണിതെന്നും മോദി കുറിച്ചു.  

ഇനി ദില്ലിക്ക് സുസ്ഥിര വികസന ഭരണത്തിന്‍റെ കാലമായിരിക്കുമെന്നും അത് ഉറപ്പു നൽകുമെന്നും മോദി പറഞ്ഞു. ബിജെപിക്ക് ചരിത്ര വിജയം നൽകിയതിൽ ദില്ലിയിലെ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്. നിങ്ങള്‍ നൽകിയ സ്നേഹത്തിനും അനുഗ്രഹത്തിനും ഏറെ കടപ്പാടുണ്ട്. ദില്ലയുടെ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താൻ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. അതാണ് ഞങ്ങള്‍ക്ക് നൽകാനുള്ള ഗ്യാരണ്ടി. വികസിത ഇന്ത്യയ്ക്കായുള്ള ലക്ഷ്യത്തിലേക്ക് ദില്ലി നിര്‍ണായക പങ്കു വഹിക്കുമെന്ന ഉറപ്പും നൽകുകയാണ്. രാവും പകലും തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രയത്നിച്ച ബിജെപി പ്രവര്‍ത്തകരെ കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനം തോന്നുകയാണ്. ദില്ലിയ്ക്കായുള്ള പ്രവര്‍ത്തനങ്ങളിൽ കൂടുതൽ കരുത്തോടെ ബിജെപി നിലകൊള്ളുമെന്നും മോദി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!