യുഎഇയിൽ 1,121 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 1125 പേർക്ക് രോഗ മുക്തിയും

അബുദാബി: യുഎഇയില്‍ പുതിയതായി 1,121 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. അതേസമയം 1,295 പേര് രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്
ഇതുവരെ 132,629 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 128,902 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 495 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ 3,232 കൊവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 143,991 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെ 1.38 കോടിയോളം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്