കാസര്‍കോട് നഗരസഭയുടെ തെരുവ് നായകള്‍ക്കുള്ള പേവിഷബാധ കുത്തിവയ്പ്പ് പദ്ധതി; ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭ മൃഗസംരക്ഷണ വകുപ്പ് മുഖേന നിര്‍വഹിക്കുന്ന തെരുവുനായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കമായി. നഗരസഭാ പരിധിയിലുള്ള 160 ഓളം വരുന്ന തെരുവ് നായകളെ (ഹോട്ട്‌സ്‌പോട്ട് കേന്ദ്രികരിച്ചു) ആന്റി റാബിസ് വാക്‌സിന്‍ കുത്തിവെച്ച് റാബീസ് രോഗത്തില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജനറല്‍ ഹോസ്പിറ്റല്‍ പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. രാജു എസ്, വെറ്ററിനറി സര്‍ജന്‍ ഡോ. വീണ. പി.എസ്, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, ഡോ. ജനാര്‍ദ്ദനന്‍ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.