ഉപ്പളയിലെ അൽത്താഫ് വധം; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ

കുമ്പള: ഉപ്പളയിലെ അൽത്താഫിനെ മർദിച്ചവശനാക്കി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി കുബണൂരിലെ റിയാസ് എന്ന പടപ്പ് റിയാസ് (32) ആണ് അറസ്റ്റിലായത്. 2019 ജൂൺ 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അൽത്താഫിനെ കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മുങ്ങുകയായിരുന്നു പ്രതികൾ. റിയാസിനെ കൂടാതെ മറ്റ് നാല് പ്രതികളും കേസിൽ ഉൾപ്പെട്ടിരുന്നു. കുമ്പള എസ്.ഐ കെ. രാജീവനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.