പാണാർക്കുളം മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസും സമസ്ത പൊതു പരിക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിച്ച കുട്ടികൾക്കുള്ള അനുമോദനചടങ്ങും നടത്തി

നാലാംമൈൽ : നമ്മുടെ നാടിനെ കാർന്നു തിന്നുന്ന ലഹരി എന്ന മഹാ വിപത്തിന് എതിരെ പാണാർകുളം ജമാഅത്ത് കമിറ്റിയുടെ ലഹരി വിരുദ്ധ സന്ദേശം ജനങ്ങൾ കൈമാറി. ദാറുൽ ഉലും മദ്റസ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ ചെങ്കള ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ ഉൽഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കെ.യൂ മുഹമ്മദ് കുഞ്ഞിഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് ഓഫീസർ അബ്ദുൽ സലാം കെ.വി ലഹരിവിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി.
ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭഗമായി ജമാഅത്ത് പുറത്തിറക്കിയ ലഘുലേഖ ജമാഅത്ത് ജനറൽ സെക്രട്ടറി എം.എ മുഹമ്മദ് കുഞ്ഞി ഹാജി പ്രകാശനം ചെയ്തു.
പൊതുപരിക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾകുള്ള മൊമെന്റോ ജമാഅത്ത് ട്രഷർ വൈ.എ അബ്ദുൽ റാഹിമൻ ഹാജി നിർവഹിച്ചു. സി.എ മുഹമ്മദ് ചെങ്കള, സി.കെ ഖാദർ, സി.വി മുഹമ്മദ് കുഞ്ഞി, സുബൈർ മുക്രി, അബ്ദുൽ ഖാദർ ഹനീഫി തുടങ്ങി’യവർ ചടങ്ങിൽ പ്രസംഗിച്ചു. ഖത്തീബ് ഉസ്താദ് മുഹമ്മദ് ഹിമമി പ്രർത്ഥനയും സദർ മുഅല്ലിം ഷംസുദ്ദിൻ വാഫി സ്വാഗതവും
ഇബ്രാഹിം മദനി നന്ദിയും പറഞ്ഞു.