ഉംറ തീർത്ഥാടനം ; മാസങ്ങൾക്ക് ശേഷം വിദേശത്ത് നിന്നുള്ള ആദ്യ തീർത്ഥാടക സംഘം പുണ്യ ഭൂമിയിൽ

മക്ക: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം പൂര്‍ണ്ണമായ നിലയില്‍ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഊദിയില്‍ എത്തി തുടങ്ങി. വിദേശങ്ങളില്‍ നിന്നുള്ളവരുടെ ആദ്യ ഘട്ടത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള സംഘമാണ് ആദ്യമായി പുണ്യ ഭൂമിയിലെത്തിയത്. ഇന്തോനേഷ്യയില്‍ നിന്നുള്ളസംഘവും ഇന്ന് എത്തിച്ചേരും. ആദ്യ ദിനത്തില്‍ 296 തീര്‍ത്ഥാടകരാണ് പുണ്യ ഭൂമിയില്‍ എത്തിച്ചേരുക.
ഇന്ത്യയില്‍ നിന്നുള്ളവരുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ജിദ്ദയില്‍ വിമാനമിറങ്ങിയ തീര്‍ത്ഥാടക സംഘത്തെ നേരെ അവരുടെ താമസ സ്ഥലങ്ങളിലേക്കാണ് കൊണ്ട് പോയത്. ഇവിടെ മൂന്ന് ദിവസം ക്വറന്റൈനില്‍ കഴിഞ്ഞ ശേഷമായിരിക്കും ഇവര്‍ ഉംറ തീര്‍ത്ഥാടനത്തിനായി പുറപ്പെടുക. മുപ്പത് ദിവസം വരെ സഊദിയില്‍ കഴിയുന്നതിനുള്ള വിസയാണ് അനുവദിച്ചിരിക്കുന്നതെങ്കിലും 10 ദിവസം മാത്രം മാത്രമാണ് താമസ കാലാവധി.
സഊദി ദേശീയ വിമാന കമ്ബനിയായ സഊദിയയാണ് ഉംറ സര്‍വ്വീസ് നടത്തുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിമാന കമ്ബനികള്‍ക്കോ വിദേശ രാജ്യങ്ങളുടെ ദേശീയ വിമാന കമ്ബനികള്‍ക്കോ ഇപ്പോള്‍ ഉംറ സര്‍വ്വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന്ള്ള ആദ്യ ഉംറ സംഘത്തെ ഇന്തോനേഷ്യയിലെ സഊദി അംബാസിഡര്‍ ഉസാം ആബിദ് അല്‍ സഖഫിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
ഉംറ പുനഃരാരംഭത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഇന്ന് ആരംഭിച്ച മൂന്നാം ഘട്ടത്തില്‍ പ്രതിദിനം ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് അനുമതി. ഇവരില്‍ പതിനായിരം തീര്‍ത്ഥാടകര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും. ദിവസേന ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനും അറുപതിനായിരം പേര്‍ക്ക് വിശുദ്ധ ഹറമില്‍ നിസ്‌കാരങ്ങളില്‍ പങ്കെടുക്കാനും 19500 പേര്‍ക്ക് മസ്‌ജിദുന്നബവി സന്ദര്‍ശനത്തിനും റൗദ ശരീഫില്‍ നിസ്‌കാരത്തിനും അനുമതി നല്‍കിത്തുടങ്ങി. ഓരോ മൂന്ന് മണിക്കൂറിലും 3,300 പേരടങ്ങിയ സംഘമായാണ് മതാഫിലേക്ക് പ്രവേശനം. ഇവരില്‍ 1,666 പേര്‍ വിദേശത്തുനിന്നുള്ളവരായിരിക്കും