ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

ദേര, ദുബൈ: ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് 2025-28 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. 2025 മെയ് 04 ഞായറാഴ്ച രാത്രി 8.30 ന് ദുബൈ ദേരയിലുള്ള ലാന്റ് മാർക്ക് ഹോട്ടലിൽ വെച്ച് നടന്ന ദുബൈ കെ.എം.സി.സി പഞ്ചായത്ത് കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മനാഫ് ഖാൻ പള്ളിക്കര, ജനറൽ സെക്രട്ടറി ആയി ബഷീർ റഹ്മാൻ പള്ളിപ്പുഴ, ട്രഷറർ സ്ഥാനത്തേക്ക് റംഷീദ് തൊട്ടി, ഓർഗനൈസിങ് സെക്രട്ടറിയായി ആഷിഖ് റഹ്മാൻ പള്ളിക്കര എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫൈസൽ മഠത്തിൽ, റാഫി മസ്തിഗുഡ്ഡ, ഇസ്മയിൽ മവ്വൽ, മൂസ ബേക്കൽ, അബ്ദുൽ ഷഫീഖ് കല്ലിങ്കൽ എന്നിവരേയും സെക്രട്ടറിമാരായി ലുകാമൻ ബേക്കൽ, ഷൗകത്ത് ബിലാൽ നഗർ, മൻസൂർ തെക്കുപുറം, ഷഹസാദ് മഠത്തിൽ, ബഷീർ പൂച്ചക്കാട്, ഹബീബ് ചെരുമ്പ, സിയാദ് ചെരുമ്പ എന്നിവരെയും ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷൻ ഹംസ തൊട്ടി സമർപ്പിച്ച പാനൽ പാസാക്കി കൊണ്ട് തിരഞ്ഞെടുത്തു.
ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നിയോഗിച്ച റിട്ടർണിംഗ് ഓഫീസർമാരായ മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നവാസ് ഇടനീർ എന്നിവർ ചേർന്ന് നിയന്ത്രിച്ച കൗൺസിൽ യോഗം പ്രമുഖ കെ.എം.സി.സി പ്രവർത്തകൻ ഷെരീഫ് ചെരുമ്പ പ്രാർത്ഥന നിർവഹിച്ചു കൊണ്ട് ആരംഭിക്കുകയും ബഷീർ റഹ്മാൻ പള്ളിപ്പുഴ സ്വാഗത ഭാഷണം നടത്തുകയും പ്രസിഡന്റ് മനാഫ് ഖാൻ പള്ളിക്കരയുടെ അധ്യക്ഷതയിൽ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, സെക്രട്ടറിമാരായ സി.എ ബഷീർ പള്ളിക്കര, ഇസ്മായിൽ നാലാം വാതുക്കൽ, ഉദുമ മണ്ഡലം പ്രസിഡന്റ് റഫീഖ് മാങ്ങാട്, ആക്ടിംഗ് ജനറൽ സെക്രട്ടറി റിസ്വാൻ കളനാട്, വൈസ് പ്രസിഡന്റ് റഷീദ് ബേക്കൽ, സെക്രട്ടറിമാരായ ആരിഫ് ചെരുമ്പ, ഹസീബ് ഖാൻ പള്ളിക്കര, ഉബൈദ് കോട്ടിക്കുളം, മുനീർ പള്ളിപ്പുറം എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ട്രഷറർ റംഷിദ് തൊട്ടി നന്ദി രേഖപ്പെടുത്തി.