റോഡിനു കുറുകെ ഓടിയ നായ വില്ലനായി; ബൈക്ക് മൈല്‍കുറ്റിയില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; അപകടം പുതിയ പുസ്തകങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടയില്‍

മംഗ്ളൂരു: നായ റോഡിനു കുറുകെ ഓടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരുകിലെ മൈൽകുറ്റിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഉഡുപ്പി, തെങ്ക, എർമാലുവിലെ അബ്ദുൽ അസീസിന്റെ മകൻ ഷെയ്ഖ് അബ്ദുൽ സൈഫ് (14) ആണ് മരിച്ചത്. പടുബിദ്രിയിൽ നിന്നു പുതിയ പുസ്‌തകങ്ങൾ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു അബ്ദുൽ അസീസും മകനും. അപകടത്തിൽ പടുബിദ്രി പൊലീസ് കേസെടുത്തു.

