KSDLIVENEWS

Real news for everyone

ദുബായ് രാജ്യാന്തര വിമാനത്താവളം (DXB) അടച്ചുപൂട്ടും; ഓർമയാകുന്നത് പ്രവാസികൾക്ക് ഗൃഹാതുരത്വം സമ്മാനിച്ച എയർപോർട്ട്

SHARE THIS ON

ദുബായ്: പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെ നിലവിൽ ദുബായുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നു.

ടിക്കറ്റിന് ഈ തീരുമാനം നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഡിഎക്സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങൾക്കായി പുനർവിനിയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.

നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ, ജനസംഖ്യാ പ്രവണതകൾ, ഗതാഗത മാതൃകകൾ എന്നിവ ആധാരമാക്കിയുള്ള ഒരു ഡേറ്റ-അനാലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാവണം വികസനത്തിനായി ഇവിടെ തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധർ പറയുന്നു.

പ്രത്യാശയുണർത്തുന്ന ഭാവിയിൽ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന സാങ്കേതികവിദ്യ സമന്വയിച്ച  ലോ-കാർബൺ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ചകളിൽ ഡിഎക്സ്ബി സിഇഒ പോൾ ഗ്രിഫിത്ത്സും വികസന പദ്ധതിയുടെ പ്രധാനത്വം വ്യക്തമാക്കിയിരുന്നു.

ദുബായ് രാജ്യാന്തര വിമാനത്താവളം

29 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്സ്ബി സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങൾ എന്നിവയുമായി സംയോജിപ്പിച്ച വികസന സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ദുബായുടെ വികസനത്തിൽ ഡിഎക്സ്ബിയുടെ ചരിത്രപരമായ സംഭാവനയെ മറക്കരുതെന്നും വിമാനത്താവളത്തിന്റെ വാസ്തുശിൽപം സംബന്ധമായ സവിശേഷതകൾ സംരക്ഷിക്കണമെന്നും നിർദേശിക്കുന്നു. ദുബായുടെ ചരിത്രത്തിന്റെ ഭാഗമായ ഈ വിമാനത്താവളം മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!