ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി വിസ വേണ്ട.

മസ്കത്ത് : ഒമാനിൽ നൂറ് രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും . ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതുമായ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത് . ദേശീയ സമ്പദ്ഘടനയിൽ ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് വീസാ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും . നിലവിൽ ജിസിസി പൗരൻമാർക്ക് മാത്രമാണ് ഒമാനിലേക്ക് വീസയില്ലെതെ പ്രവേശന അനുമതിയുള്ളത് . ന്യൂസിലാന്റ് പൗരൻമാർക്കും വീസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ തുടരാൻ സാധിക്കും . പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടിട്ടില്ല . ഒമാനിൽ ഏറ്റവും സന്ദർശകർ എത്തുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ .