ഉടൻ വരുന്നു എല്ലാവര്ക്കും സ്വീകരിക്കാവുന്ന കൃതൃമരക്തം, ജപ്പാനില്‍ പരീക്ഷണങ്ങള്‍ അന്തിമ ഘട്ടത്തില്‍

പലപ്പോഴും ആശുപ്രത്രിയില്‍ അത്യാവശ്യങ്ങളുമായി എത്തുമ്ബോള്‍ രക്തദാതാവിനെ ലഭിക്കാതെ അന്വേഷിച്ചു നടന്നിട്ടുണ്ടോ?
സോഷ്യല്‍മീഡിയകളിലും രക്തദാതാവിനായുള്ള അന്വേഷങ്ങള്‍ എത്താറുണ്ട്. ഭാവിയില്‍ അതിന്റെ ഒന്നും ആവശ്യം വേണ്ടി വരില്ല. ജപ്പാനിലെ ഗവേഷകർ എല്ലാ രക്തഗ്രൂപ്പുകള്‍ക്കും ചേരുന്ന, കൃത്രിമ രക്തം വികസിപ്പിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.
പ്രൊഫസർ ഹിരോമി സകായിയുടെ നേതൃത്വത്തില്‍, രണ്ട് വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഈ രക്തമാണ് വികസിപ്പിക്കുന്നത്. കാലഹരണപ്പെട്ട രക്തത്തില്‍ നിന്ന് ഹീമോഗ്ലോബിൻ വേർതിരിച്ചെടുത്താണ് കൃതൃമ രക്തം നിർമ്മിക്കുന്നത്. സാധാരണ ബ്ലഡ് ബാങ്കിലേക്കോ ആശുപത്രികളിലേക്കോ നല്കുന്ന രക്തത്തിന് 42 ദിവസത്തെ ആയുസ്സേ ഉള്ളു. മാത്രമല്ല ഇതിന് അനുയോജ്യതാ പരിശോധനയും വേണം. എന്നാല്‍, ഈ കൃത്രിമ രക്തത്തിന് അത്തരം പ്രശ്നങ്ങളില്ല.
സന്നദ്ധപ്രവർത്തകരില്‍ ഇതിനോടകം പരീക്ഷണം നടത്തിക്കഴിഞ്ഞു എന്നാണ് വിവരം. ഇത് വിജയിച്ചാല്‍, 2030-ഓടെ ഈ സാങ്കേതികവിദ്യ പ്രാവർത്തികമാവുകയും അടിയന്തര വൈദ്യസഹായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്യും. ഈ കണ്ടുപിടിത്തം നോബല്‍ സമ്മാനത്തിന് അർഹമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. അമേരിക്കയിലും സമാനമായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.