ഇസ്രയേലിനു നേരെ പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ: ഖമീനിക്കു നേരെ നെതന്യാഹുവിൻ്റെ ഭീഷണി

ഇസ്രയേല്‍: ഇറാന് സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍ പുതിയ ആയുധം പ്രയോഗിച്ച് ഇറാന്. ഇസ്രയേലിനെതിരേ ക്ലസ്റ്റര്‍ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ ഇറാന് ബോംബ് പ്രയോഗിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സൈന്യം തയ്യാറായില്ല.
സൊറോക ആശുപത്രി ആക്രമണത്തിന് ഇറാന് കനത്തവില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുള്‍പ്പെടെ ഇറാനില്‍ ആരും സുരക്ഷിതരല്ലെന്ന് സൊറോക സന്ദര്‍ശിച്ച് നെതന്യാഹു ഭീഷണി മുഴക്കി. ഇറാന്റെ ആണവപദ്ധതികളെ മുച്ചൂടുംമുടിക്കുമെന്നും ആവര്‍ത്തിച്ചു
ജൂണ്‍ 21-നും ജൂലായ് 15-നും ഇടയില്‍ ആഴ്ചയില്‍ 38 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ. വൈഡ് ബോഡി (കൂടുതല്‍ യാത്രക്കാരെയും കാര്‍ഗോയും ഉള്‍ക്കൊള്ളുന്ന) അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ 15 ശതമാനം കുറയ്ക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഡല്‍ഹി-നെയ്റോബി റൂട്ടിലെ നാലു സര്‍വീസുകള്‍, അമൃത്സര്‍-ലണ്ടന്‍, ഗോവ-ലണ്ടന്‍ റൂട്ടിലെ മൂന്നുവീതം സര്‍വീസുകളുമാണ് റദ്ദാക്കിയത്.
നിയന്ത്രണങ്ങള്‍ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരോട് ക്ഷമ ചോദിച്ച എയര്‍ ഇന്ത്യ, ഇവര്‍ക്ക് ബദല്‍ വിമാനങ്ങളില്‍ സൗകര്യമൊരുക്കുകയോ അല്ലെങ്കില്‍ മുന്‍ഗണന അനുസരിച്ച് മുഴുവന്‍ പണവും റീഫണ്ട് ചെയ്യാമെന്നോ അറിയിച്ചിട്ടുണ്ട്.

