വിമാനത്തിലെ എസി തകരാർ, ചൂടു കൂടിയതിനു പിന്നാലെ ടോക്യോ-ഡൽഹി എയർ ഇന്ത്യ വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്

ന്യൂഡല്‍ഹി: ജപ്പാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിങ്. കാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനു പിന്നാലെയാണ് അടിയന്തര ലാൻഡിങ്. എയര്‍ ഇന്ത്യയുടെ ടോക്കിയോ – ഡല്‍ഹി ബോയിങ് 787 വിമാനമാണ് കൊല്‍ക്കത്തയില്‍ ഇറക്കിയത്.
എയര്‍ കണ്ടീഷനിങ് സംവിധാനത്തില്‍ തകരാര്‍ വന്നതോടെ വിമാനത്തിനുള്ളിൽ ചൂട് കൂടുകയായിരുന്നു. ടോക്കിയോയില്‍ നിന്ന് ഉച്ചയ്ക്ക് 12.31 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. കൊല്‍ക്കത്തയില്‍ വൈകിട്ട് 3.33ന് വിമാനം ഇറക്കി. യാത്രക്കാര്‍ക്ക് ഡല്‍ഹിയിലേക്ക് എത്താനുള്ള സംവിധാനമൊരുക്കുമെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു.