മാണിയൂർ ഉസ്താദ് വിനയാന്വിതനായ കർമ്മയോഗി

കാസർഗോഡ്: മാണിയൂർ ഉസ്താദ് വിനയാന്വിതനായി പണ്ഡിത ധർമ്മം നിർവഹിച്ച കർമ്മയോഗിയായിരുന്നുവെന്ന് വാഫി അലുംനി അസോസിയേഷൻ കാസർഗോഡ് ജില്ല സംഗമം അനുസ്മരിച്ചു. കാസർകോട് മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന സംഗമം റിയാസ് വാഫി ഉപ്പള ഉദ്ഘാടനം ചെയ്തു. ഖത് മുൽ ഖുർആൻ പ്രാർത്ഥനയ്ക്ക് ഷബീർ വാഫി പട്ട്ള നേതൃത്വം നൽകി.
വിവിധ ക്യാമ്പസുകളിൽ നിന്നും വാഫി പഠനം പൂർത്തിയാക്കിയ നവവാഫികൾക്ക് സ്വീകരണം നൽകി.ജാസിർ വാഫി ഉപ്പള അധ്യക്ഷനായ പരിപാടിയിൽ സാലിം വാഫി മൊഗ്രാൽ സ്വാഗതവും ഇഹ്തിശാം വാഫി പള്ളങ്കോട് നന്ദിയും പറഞ്ഞു. അബ്ദുൽ ഖാദർ വാഫി പൊവ്വൽ, സിദ്ദീഖ് വാഫി ബേർക്ക എന്നിവർ സംസാരിച്ചു.