കാസർകോട് ചാല ബി എഡ് സെൻ്റർ കോഴ്സുകൾ റദ്ദാക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കും.എസ് എസ് എഫ് സഹിത്യ വേദി

കാനക്കോട്: ചാല ബി എഡ് സെൻ്ററിൽ കോഴ്സുകൾ റദ്ദാക്കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നും ഒരു ദേശത്തിനോടുള്ള അവഗണനയുടെ അടയാളമായി ഇത് ചരിത്രത്തിൽ ഇടം പിടിക്കുമെന്നും രാഷ്ട്രീയ ഭേദമന്യേ ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും SSF മുള്ളേരിയ ഡിവിഷൻ സാഹിത്യോൽ സവിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.
പൊസൊളികെ സമരചരിത്രത്തിൽ നിന്ന് ആരംഭിച്ച സംവാദം ഡിവിഷൻ പരിധിയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അഭാവത്തെയും ആതുര- ഗതാഗത-തപാൽ സേവന രംഗങ്ങളിലെ അപര്യാപ്തതയെയും ഇഴകീറി അന്വേഷിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഹസീബ് ഉദുമ, SSF മുള്ളേരിയ ഡിവിഷൻ സെക്രട്ടറിയേറ്റംഗം അഡ്വ: അബ്ദുന്നാസിർ സഖാഫി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.