അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ: മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട് വിജിലൻസിന്റെ സ്പെഷൽ സ്ക്വാഡാണ് വ്യാഴാഴ്ച രാവിലെ മാട്ടൂലിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധന ഉച്ചയോടെ അവസാനിച്ചു.
മുസ്‌ലിം ലീഗ് നേതാവായ സഹീദിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടില്ല.