പ്രളയ ദുരിതാശ്വാസം: ഒടുവില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം

ന്യുഡല്‍ഹി: നിരന്തരാഭ്യര്‍ഥനകള്‍ക്കും വാഗ്വദങ്ങള്‍ക്കുമൊടുവില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍.
അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങള്‍ക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്. ഏറ്റവും കുറവ് ഫണ്ട് ലഭിച്ചത് കേരളത്തിനാണ്.
അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. എല്ലാ സാഹചര്യങ്ങളിലും മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു.