സെക്രട്ടറിയുടെ തെറ്റായ സമീപനം പഞ്ചായത്ത് ഭരണം അവതാളത്തിലാക്കുന്നു

കുമ്പള: പഞ്ചായത്തിൽ ഒരു മാസം മുമ്പ് നിയമിതനായ സെക്രട്ടറി പഞ്ചായത്തിലെ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരോടുള്ള സമീപനവും ഭരണാസമിതിയോടുള്ള നിസ്സഹകരണവും കുമ്പള പഞ്ചായത്ത് ഭരണത്തെത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ യുസുഫ്,വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സബൂറ എം , ബി എ റഹ്‌മാൻ ആരിക്കാടി, നസീമ ഖാലിദ് എന്നിവർ പ്രസ്താവിച്ചു.
ഭരണ സമിതി യോഗം വിളിക്കാൻ നിരന്തരം ആവശ്യപെട്ടിട്ടും അത് കൂട്ടാകാതെയും, പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിമുഖത കാണിക്കുകയും.നടപടി ക്രമങ്ങൾ പാലിക്കപ്പെട്ട അപേക്ഷകൾക്കൊന്നും തീർപ്പ് കൽപ്പിക്കാതെ പൊതു ജനങ്ങൾക്കും ഏറെ പ്രയാസമുണ്ടാകുന്നു.
എല്ലാ അപേക്ഷകളും കെ സ്മാർട്ട് മുഖേനെയായിരിക്കണമെന്ന് ശാഢ്യം പിടിക്കുകയും സ്വാഭാവികമായും കെ സ്മാർട്ട് മുകേനെ വരുമ്പോഴുണ്ടാകുന്ന കാലതാമസം മുതലെടുത്തു കെ സ്മാർട്ടിനെയും സർക്കാരിന്റെ ഈ സംവിധാനത്തേയും പൊതുജങ്ങൾക്കിടയിൽ മോശമാക്കാനുമാണ് സെക്രട്ടറി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ദൈനം ദിനം പഞ്ചായത്തിൽ എത്തുന്ന പൊതു ജനങ്ങളോട് ഉദ്യോഗസ്ഥൻ മാരെയും ജനപ്രതിനിധികളെയും അവ മതിപ്പ് ഉണ്ടാകുന്ന രീതിയിൽ പരാമർശം നടത്തിയും, ബോധപൂർവ്വം അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.
ഇതിനെതിരെ ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് ജെ ഡി ക്ക് പരാതി നൽകീട്ടുമുണ്ട്.
പഞ്ചായത്തിൽ അപേക്ഷ നൽകിയവർ തുടർ നടപടി അന്വേഷിച്ചു വരുമ്പോൾ മെമ്പർമാരും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയാണോ നിങ്ങൾ വരുന്നതെന്ന് ചോദിച്ചു ക്ഷോഭിക്കുന്നതും പഞ്ചായത്ത് ഓഫീസിൽ ഒച്ചപ്പാടുണ്ടാകുന്നതും പതിവായിട്ടുണ്ട്. സക്രട്ടറിയുടെ ഇത്തരം സമീപനങ്ങൾ പഞ്ചായത്ത് ഭരണ സമിതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയുമാണെന്നും ഇതിന്റെ തുടർച്ചയാണ് ഇന്നലെ പഞ്ചായത്തിൽ അരങ്ങേരിയതെന്നും അവർ പറഞ്ഞു