നിമിഷപ്രിയയുടെ മോചനം:ചർച്ച തുടരും;ആശാവഹമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് കാന്തപുരത്തോട് പ്രതിനിധിസംഘം

സനാ: യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തില്‍ ചര്‍ച്ച ചൊവ്വാഴ്ചയും തുടരും. ഗോത്ര നേതാക്കളുമായും തലാലിന്റെ കുടുംബങ്ങളുമായുള്ള ചര്‍ച്ച നടത്തും.ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം ഉത്തര യമനിലെ ദമാറില്‍ തന്നെ തുടരുകയാണ്.
ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു.മാപ്പ് നല്കുന്നതില് കുടുംബത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏകാഭിപ്രായത്തിലേക്കെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.