പത്തനംതിട്ട പന്തളത്ത് വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ട് ശരീരത്തില്‍ മുറിവേറ്റ ഹന്ന ഫാത്വിമയുടെ മരണം പേവിഷബാധ കാരണമല്ല: സ്ഥിരീകരിച്ച് പരിശോധനാഫലം

പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് ഹന്ന ഫാത്വിമ എന്ന 11 വയസ്സുകാരി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരണം. കുട്ടിക്ക് രണ്ട് ഡോസ് പ്രതിരോധ വാക്സിന് നല്‍കിയിരുന്നു. ഇതോടെയാണ് കുട്ടി ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചത്.
വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തില്‍ മുറിവേറ്റിരുന്നു. ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം.
കൃത്യമായ മരണ കാരണം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ സ്രവ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചിട്ടുണ്ട്.