KSDLIVENEWS

Real news for everyone

ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ അമിത് ഷായ്ക്ക് കൈയടിച്ച് തരൂർ; നിശ്ശബ്ദരായി പ്രതിപക്ഷം

SHARE THIS ON

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ലോക്‌സഭയിലെ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസംഗത്തിന് കൈയടിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് അമിത്ഷാ പ്രസംഗത്തിൽ വെളിപ്പെടുത്തിയപ്പോഴായിരുന്നു തരൂർ ഡസ്‌കിലടിച്ച് പിന്തുണച്ചത്. പ്രതിപക്ഷത്തുനിന്ന് മറ്റാരും ഡസ്‌കിലടിച്ചില്ല.

തരൂരിനുപിന്നാലെ കോൺഗ്രസിലെ മറ്റൊരു മുതിർന്ന നേതാവായ മനീഷ് തിവാരിയും പാർട്ടിനേതൃത്വത്തിന് പരോക്ഷ മറുപടിയുമായി രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ ലോക്‌സഭയിൽ സംസാരിക്കുന്ന കോൺഗ്രസ് എംപിമാരുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട മനീഷ് തിവാരി, ഭാരതത്തിന്റെ മഹത്ത്വത്തെ വാഴ്ത്തുന്നുവെന്ന ഗാനത്തിന്റെ ഭാഗമാണ് എക്സിൽ പങ്കുവെച്ചത്. ചർച്ചയിൽ പങ്കെടുക്കാൻ അനുവാദം ചോദിച്ചെങ്കിലും പാർട്ടി നിരാകരിച്ചതിനു പിന്നാലെയാണ് തിവാരിയുടെ പ്രതികരണം.

കേന്ദ്രസർക്കാർ വിദേശത്തേക്കയച്ച കോൺഗ്രസ് എംപിയാണ് മനീഷ് തിവാരി. തരൂരിനൊപ്പം നേതൃത്വത്തിനെതിരേ സോണിയാഗാന്ധിക്ക് കത്തെഴുതിയ സംഘത്തിലും തിവാരി ഉൾപ്പെട്ടിരുന്നു. മനോജ് കുമാർ അഭിനയിച്ച പൂരബ് ഓർ പശ്ചിം എന്ന ചിത്രത്തിലെ ഗാനം എക്സിൽ പങ്കുവെച്ച തിവാരി, ഞാൻ ഭാരതീയനാണ്, ഭാരതത്തിന്റെ മഹത്ത്വത്തെ വാഴ്ത്തുന്നു, ജയ് ഹിന്ദ് എന്ന് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!