ആരിക്കാടി കടവത്തെയും കുമ്പോലിലെയും നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്ന പരിഹാരത്തിന് ജില്ലാ കളക്ടറെയും എ.ഡി.എം നെയും കണ്ട് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള

കുമ്പള: കുമ്പോൽ ജംഗ്ഷൻ, കടവത്ത് ജംഗ്ഷനിൽ ഇരു വശവും ബസ് വെയിറ്റിംഗ് സ്ഥാപിക്കാനും ആരിക്കാടി കടവത്ത് ജംഗ്ഷനിൽ വരുന്ന ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ വർക്ക് എത്രയും പെട്ടെന്ന് ആരംഭിക്കാനും ആരിക്കാടി ഒന്നാം ഗേറ്റിൽ കട്ടത്തടുക്ക റോഡ് തുടങ്ങുന്നിടത്ത് തന്നെ ഹൈവേയിലേക്ക് എൻട്രി അഥവാ മെർജിങ് പോയിന്റ് സ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ജില്ലാ കളക്ടറെയും എ ഡി എം നെയും കണ്ടു നിവേദനം നൽകി
നൂർ ജമാൽ. എ മൊയ്ദീൻ അബ്ബ. ഹുസൈൻ ദർവീസ് എന്നിവരും സംബന്ധിച്ചു