KSDLIVENEWS

Real news for everyone

വൈദ്യുതി വേലി നിർമാണത്തിന് അനുമതി വേണമെന്ന് കെ.എസ്.ഇ.ബി.

SHARE THIS ON

തിരുവനന്തപുരം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റുള്ള അപകടങ്ങൾ  വർധിച്ച സാഹചര്യത്തിൽ വൈദ്യുതി വേലി നിർമാണത്തിന് അനുമതി വേണമെന്ന നിർദേശവുമായി കെ എസ് ഇ ബ. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ 24 പേരാണ് ഇത്തരത്തിൽ മരണമടഞ്ഞത്. അടുത്തിടെ രണ്ട് കുട്ടികളുൾപ്പെടെ ഷോക്കേറ്റ് മരണപ്പെടുന്ന സ്ഥിതിയുണ്ടായി. പലപ്പോഴും കെ എസ് ഇ ബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ വീട്ടിലെ കണക്ഷനിൽ നിന്നോ വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് അപകടത്തിൽ കലാശിക്കുന്നത്.
വന്യജീവി ആക്രമണത്തെയും വിളനാശത്തെയും ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. ഒരു കാരണവശാലും കെ എസ് ഇ ബി ലൈനിൽ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ ഇത്തരം വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ല. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് IS -302-2-76- (1999 ) സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ.
വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e ) പ്രകാരം നിയമവിരുദ്ധവും 3 വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന ക്രിമിനൽ കുറ്റവുമാണ്.
പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത്തരം അപകടകരമായ കുറ്റകൃത്യങ്ങൾക്ക് പൂർണ്ണമായും തടയിടാനാകൂ. വൈദ്യുതിയുടെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!