KSDLIVENEWS

Real news for everyone

ലഹരി ഇടപാടുമായി സഹോദരന് ബന്ധമുണ്ടെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണം: പി.കെ ഫിറോസ്

SHARE THIS ON

കോഴിക്കോട്: തന്റെ സഹോദരൻ പി.കെ ജുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

ജുബൈറിന് തന്റെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. തന്റെ നിലപാടുകളുമായി പല വിധത്തിലും വിയോജിപ്പുള്ള ആളാണ് അദ്ദേഹം. അത് സോഷ്യല്‍ മീഡിയ എക്കൗണ്ട് പരിശോധിച്ചാല്‍ മനസ്സിലാകും. ജുബൈറിനെതിരെ പൊലീസ് നടത്തുന്ന ഏത് അന്വേഷണത്തെയും പിന്തുണക്കും. സമൂഹത്തിന് വിപത്തായ ഏതെങ്കിലും ലഹരി ഇടപാടുമായി സഹോദരന് ബന്ധമുണ്ടെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് നിലവില്‍ ബുജൈറിനെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയില്‍ എന്നയാളുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റ് ആണ് ലഹരി ഇടപാടിന് തെളിവായി പൊലീസ് പറയുന്നത്. എന്നാല്‍ റിയാസിനെ പൊലീസ് ഇന്നലെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. റിയാസിനെ ജാമ്യത്തിലിറക്കാൻ സിപിഎം നേതാക്കള്‍ തന്നെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ താനോ കുടുംബമോ ജുബൈറിനായി ഒരു ഇടപെടലും നടത്തില്ലെന്നും ഫിറോസ് പറഞ്ഞു.

ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. സഹോദരന്റെ അറസ്റ്റ് തനിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് ഇത് ചെയ്യുന്നത്. ഇത്തരം പ്രചാരണങ്ങള്‍കൊണ്ട് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ നിലപാടില്‍ നിന്ന് പിൻമാറില്ലെന്നും ഫിറോസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!