ആരിക്കാടി പുത്തിഗെ ദേശീയ പാത 66ശോചനിയ അവസ്ഥ പരിഹരിക്കണം പൊതു മരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടിവ് എൻജി നിയർക്ക് നിവേദനം നൽകി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള

സ്വീകർത്താവ്
നിവേദനത്തിന്റെ പൂർണ രൂപം
വിഷയം:കാസർകോട് ജില്ലയിലെ ആരിക്കാടി- പുത്തിഗെ പൊതുമരാമത്ത് പാതയുടെ അറ്റകുറ്റപ്രവൃത്തി നടത്തുന്നത് സംബന്ധിച്ച്
സർ,
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം ഡിവിഷനിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ടതും തിരക്കേറിയതുമായ പൊതുമരാമത്ത് പാതകളിലൊന്നാണ് ആരിക്കാടി പുത്തിഗെ റോഡ്.
ദേശീയപാത 66 ആരിക്കാടിയിൽ നിന്നും നേരിട്ട് പ്രവേശിപ്പിക്കുന്ന ഈ പാതവഴി ദക്ഷിണ കർണാടകയിലെ വിട്ട്ല, പുത്തൂർ,സുള്ള്യ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനാൻ എളുപ്പമാണ്.
കാസർകോട് – മംഗളൂരു ഭാഗത്തു നിന്നും ദിവസവും നൂറ് കണക്കിന് കർണാടക രജിസ്ട്രേഷൻ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
ജില്ലയിലെ ഗ്രാമീണ മേഖലകളിൽ രണ്ടും മൂന്നും കിലോമീറ്റർ ദൈർഘുമുള്ള റോഡുകൾ ആധുനീക രീതിയിൽ മെക്കാഡം നിലവാരത്തിൽ ഉയർത്തിയപ്പോൾ ആരിക്കാടി- പുത്തിഗെ പൊതുമരാമത്ത് പാതക്ക് മാത്രം ശാപമോക്ഷമായില്ല.
പത്ത് വർഷം മുമ്പ് പേരിന് മാത്രം വീതി കൂട്ടി അശാസ്ത്രീയമായ തരത്തിലാണ് റോഡ് നവീകരണ പ്രവൃത്തി നടത്തിയത്.
ഇതിനിടെ തകർന്ന റോഡ് അറ്റകുറ്റ പ്രവൃത്തികൾ മാത്രമാണ് നടത്തിയത്.
നിലവിൽ റോഡ് തകർച്ചാ ഭീഷണിയിലാണ്.
പന്ത്രണ്ട് കിലോമീറ്റർ പാത നിറയേ കുണ്ടും കുഴിയും നിറഞ്ഞ് വാഹനം ഗതാഗതം തീർത്തും ദുസഹമായി മാറിയിട്ടുണ്ട്.
വശങ്ങളിൽ മണ്ണൊലിച്ച് പോയി
വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
ജില്ലയിലെ ടൂറിസം മേഖലയിൽ
ഇടം പിടിക്കാൻ പോകുന്ന കിദൂർ പക്ഷി ഗ്രാമം, ആരിക്കാടി കോട്ട, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ ആരാധനാലയങ്ങൾ എന്നിവ ആരിക്കാടി പുത്തിഗെ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
ആയതിനാൽ പ്രസ്തുത റോഡിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, ഓവുചാലുകളും കലുങ്കുകളും നിർമിച്ച് വീതി കൂട്ടി ആരിക്കാടി- പുത്തിഗെ റോഡ് അത്യാധുനീക രീതിയിൽ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന്
വിശ്വാസപൂർവ്വം
അഷ്റഫ് കർള