KSDLIVENEWS

Real news for everyone

ഓപ്പറേഷൻ സിന്ദൂർ; നിർണായക പങ്കുവഹിച്ച സേനാ ഉദ്യോഗസ്ഥർക്ക് ധീരതാ മെഡൽ

SHARE THIS ON

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സേനാ ഉദ്യോഗസ്ഥരെ സ്വാതന്ത്ര്യദിനത്തിൽ ഉന്നത ധീരതാ മെഡലുകൾ നൽകി ആദരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥരെ ശൗര്യ മെഡലുകൾ നൽകി ആദരിക്കുമെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥർക്കും ഉന്നത സൈനിക ബഹുമതികൾ നൽകും.

രാജ്യത്തെ ഏറ്റവും ഉയർന്ന യുദ്ധകാല വിശിഷ്ട സേവന ബഹുമതിയായ സർവോത്തം യുദ്ധ സേവാ മെഡൽ നാല് ഇന്ത്യൻ വ്യോമസേനാ (IAF) ഉദ്യോഗസ്ഥർക്ക് സമ്മാനിക്കും.ഏറ്റവും ഉന്നതമായ വിശിഷ്ട സേവനത്തിന് നൽകുന്ന പരം വിശിഷ്ട് സേവാ മെഡലിന് തത്തുല്യമായ യുദ്ധകാല ബഹുമതിയാണിത്.

ഇതുസംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിലെ ധീരതയ്ക്ക് ബിഎസ്എഫ് 16 സൈനികർക്ക് ശൗര്യ മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രതിരോധ നിരയായ അതിർത്തി രക്ഷാസേനയിൽ രാഷ്ട്രം അർപ്പിച്ച വിശ്വാസത്തിന്റെയും ഉറപ്പിന്റെയും സാക്ഷ്യപത്രമാണ് ഈ മെഡലുകൾ എന്ന് ബിഎസ്എഫ് എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!