ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം, പ്രളയം:33 പേർ മരിച്ചു, 200 ലധികം ആളുകളെ കാണാനില്ല

ജമ്മു: ജമ്മു കശ്മീരിലെ ചോസിതിയില്‍ വന്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നിൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. 33 പേർ ഇതുവരെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 200ലേറെ പേരേ കാണാതാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി. തീര്‍ത്ഥാടകരെ ഒഴിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയന്‍ ദേവാലയത്തിലേക്കുള്ള യാത്രയുടെ ആരംഭ പോയിന്റാണ് ചസോട്ടി.
‘ചോസിതി പ്രദേശത്ത് വന്‍ മേഘവിസ്‌ഫോടനം ഉണ്ടായി, ഇത് ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. രക്ഷാസംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തന, മെഡിക്കല്‍ മാനേജ്‌മെന്റ് ക്രമീകരണങ്ങളും നടത്തിവരികയാണ്.- കേന്ദ്രമന്ത്രി ജിതേന്ദ്ര ശര്‍മ വ്യക്തമാക്കി.