KSDLIVENEWS

Real news for everyone

മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാതയുടെ നിര്‍മാണം തടസപ്പെടുത്തി: സാധനങ്ങള്‍ നശിപ്പിച്ച് ഗതാഗതം തടസപ്പെടുത്തിയ 30 പേര്‍ക്കെതിരെ കേസ്

SHARE THIS ON

കാസർകോട്: മൊഗ്രാൽ പുത്തൂരിൽ ദേശീയപാതാ നിർമാണത്തിൻ്റെ ഭാഗമായി സർവീസ് റോഡിലേക്കുള്ള താൽകാലിക വഴി അടിച്ചതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ നശിപ്പിക്കുകയും സർവീസ് റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌ത 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. മൊഗ്രാൽപുത്തൂർ സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, അബ്ദുൽ ഹമീദ്, ഇല്യാസ്, ഹുസൈൻ ഹമീദ്, സാബിർ, നൗഫൽ എന്നിവരും കണ്ടാലറിയാവുന്ന 24 പേർക്കും എതിരെയാണ് കേസെടുത്ത്. പ്രോജക്ട് എഞ്ചിനീയർ കെ അശ്വിന്റെ പരാതിയിലാണ് ടൗൺ പൊലീസ് കേസെടുത്തത്. മൊഗ്രാൽപുത്തൂരിൽ ദേശീയപാതയിൽ താൽക്കാലികമായാണ് സർവീസ് റോഡിലേക്ക് വഴിയിട്ടിരുന്നതെന്ന് പരാതിയിൽ പറഞ്ഞു. ഈ വഴി അടക്കുന്നതിന് ഉണ്ടാക്കിക്കൊണ്ടിരുന്ന നിർമാണപ്രവർത്തനമാണ് ബോധപൂർവം സംഘം ചേർന്നെത്തിയ എതിർകക്ഷികൾ നശിപ്പിച്ചതെന്നും അതുമൂലം പത്തായിരം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിയിൽ കൂട്ടിച്ചേർത്തു. ശനിയാഴ്‌ച പൊലീസിന്റെ സംരക്ഷണയിൽ നിർമാണ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!