ആരിക്കാടി കടവത്ത് ജങ്ക്ഷനിൽ അനുവദിച്ച ഫുട്ട് ഓവർ ബ്രിഡ്ജ് ഉടൻ യാഥാർഥ്യമാക്കണം ആരിക്കാടി മേഖല
മുസ്ലിം ലീഗ്

ആരിക്കാടി: നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് തീരദേശ പ്രദേശമായ ആരിക്കാടി കടവത്തും ഓൾഡ് റോഡ് പ്രദേശവും ഒറ്റപ്പെട്ടു കിടക്കുകയാണ്.
പ്രസ്തുത പ്രദേശത്തെ കുട്ടികൾ സ്കൂളിലേക്കും മദ്രസ്സയിലേക്കും പോകാൻ റോഡ് ക്രോസ്സ് ചെയ്യാൻ പറ്റാതെ ഏറെ പ്രയാസത്തിലും അപകടം വിളിച്ചു വരുത്തുന്ന അവസ്ഥയിലുമാണ്. കൂടാതെ പ്രദേശവാസികൾ ഏറെ ആശ്രയിക്കുന്ന ആരിക്കാടി ഫാമിലി ഹെൽത്ത് സെന്ററിലേക്ക് എത്തിപ്പെടാനും രോഗികൾ ഏറെ ബുദ്ധിമുട്ടുകയുമാണ്.
പ്രസ്തുത പ്രശ്നങ്ങൾക്കെല്ലാം സാശ്വത പരിഹാരമെന്നോണം ആരിക്കാടി കടവത്ത് ജങ്ക്ഷനിൽ അനുവദിച്ച ഫുട്ട് ഓവർ ബ്രിഡ്ജ് ഉടൻ യാഥാർഥ്യ മാക്കണമെന്ന് മുസ്ലിം ലീഗ് ആരിക്കാടി മേഖലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ സക്രട്ടറി എം അബ്ബാസ്, മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ്, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം അഷ്റഫ് കർള, , മുസ്ലിം ലീഗ് പഞ്ചായത്ത് സക്രട്ടറി മുഹമ്മദ് കുഞ്ഞി കുമ്പോൽ, ആരിക്കാടി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്ള ഹാജി ബന്നങ്കുളം, വൈസ് പ്രസിഡണ്ട് സിദ്ദീഖ് പുജൂർ, കുമ്പോൽ ശാഖ മുസ്ലിം ലീഗ് സക്രട്ടറി നൂർ ജമാൽ, യൂത്ത് ലീഗ് പഞ്ചായത്ത് സക്രട്ടറി മൊയ്ദീൻ ആരിക്കാടി. ഫാറൂഖ് ടിപ്പു ഹുസൈൻ ദർവീഷ് തുടങ്ങിയവർ സംബന്ധിച്ചു