ചക്രവാതച്ചുഴി: കാസർകോട് ജില്ലയിൽ മഴ ശക്തമാകാൻ സാധ്യത

കാസർകോട്: ബംഗാൾ ഉൾക്കടലിൽ ഒഡീഷ – ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി 2 ദിവസത്തിനുള്ളിൽ ന്യൂനമർദമായി മാറിയേക്കും. 26 മുതൽ മഴ ശക്തമാകാനിടയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കാറ്റിനും ഇന്നലെ മുതൽ ശക്തിയേറിയിട്ടുണ്ട്. അറബിക്കലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.