താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു

കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു.
വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു.
കല്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.