മഞ്ചേശ്വരം ആരിഫ് കൊലപാതക കേസ്: ഒരു വര്‍ഷത്തിനിപ്പുറം ഒരാള്‍ കൂടി പിടിയില്‍

മഞ്ചേശ്വരം: മിയാപ്പദവ് മദങ്കളയിലെ ആരിഫ് (21) കൊല്ലപ്പെട്ട കേസില്‍ ഉദ്യാവര്‍ മാടയിലെ അഹ്മ്മദ് നൗഫല്‍ (33) നെ മഞ്ചേശ്വരം പൊലീസ് കര്‍ണാടകയില്‍ നിന്ന് പിടികൂടി്. ഒരു വര്‍ഷം മുമ്പാണ് ആരിഫ് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം മര്‍ദ്ദിച്ചും നിലത്തിട്ട് ചവിട്ടിയും കൊന്നുവെന്നാണ് കേസ്.ആരിഫ് മിയാപ്പദവില് വെച്ച് ചിലരുമായി പ്രശ്നമുണ്ടാക്കുകയും വിവരം അറിഞ്ഞെത്തിയ മഞ്ചേശ്വരം പോലീസആരിഫിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രാത്രിയോടെ ആരിഫിന്റെ അടുത്ത ബന്ധുകള്‍ ചേര്‍ന്ന് വീട്ടിലേക്ക് എന്ന് പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് കുഞ്ചത്തൂരിലേക്ക് കൂട്ടികൊണ്ടുപോയി.
കുഞ്ചത്തൂരില്‍ പ്രതികളുടെ താവളത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പിന്നീട് മറ്റൊരു പ്രതിയുടെ വീട്ടില്‍ വെച്ച് മര്‍ദ്ദിച്ചതിന് ശേഷം പുലര്‍ച്ചെയോടെ ആരിഫിനെ വീട്ടിലെത്തിക്കുകയായിരുന്നു. അബോധവസ്ഥയിലായ ആരിഫിനെ ആരാണ് മര്‍ദ്ദിച്ചതെന്ന വീട്ടുകാരുടെ ചോദ്യത്തിന് പൊലീസ് എന്നായിരുന്നു പ്രതികളുടെ മറുപടി. തുടര്‍ന്ന് ആരിഫിനെ വീട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചു. ആരാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് സത്യാവസ്ഥ ആരിഫ് വെളിപ്പെടുത്തിയത്.മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ച ആരിഫിന്റ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കേസില്‍ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാല് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.