KSDLIVENEWS

Real news for everyone

എസ്‌.ഐ.ആര്‍ രാജ്യവ്യാപകമായി നടത്താനുള്ള നീക്കം ആശങ്കാജനകം: എസ്.ഡി.പി.ഐ

SHARE THIS ON

രാജ്യവ്യാപകമായി സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) നടത്താനുള്ള ഇലക്ഷന്‍ കമ്മീഷന്റെ നീക്കം ആശങ്കാജനകമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ.   ബിഹാറിന് പിന്നാലെ  രാജ്യവ്യാപകമായി എസ്‌ഐആറിന് ആസൂത്രണം ചെയ്യുന്നതായാണ് വിവരം. സെപ്തംബര്‍ 10-ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം ഇതിനായി ഇലക്ഷന്‍ കമ്മീഷന്‍ വിളിച്ചിരിക്കുയാണ്.
വോട്ടര്‍ പട്ടികയില്‍ നിന്ന് നിരവധി വോട്ടര്‍മാരെ ഒഴിവാക്കിയ ബിഹാറിലെ പുനരവലോകനത്തിന്റെ അനുഭവം ഉള്ളതിനാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കം  ആശങ്കാജനകമാണ്.  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിച്ചിരുന്നു. ഈ രേഖകളെല്ലാം ലഭിക്കാന്‍ പ്രയാസമുള്ളവയായിരുന്നു. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും പോലുള്ള സാധാരണ തിരിച്ചറിയല്‍ രേഖകള്‍, സ്വീകാര്യവുമായിരിന്നില്ല. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ആധാര്‍ കാര്‍ഡും സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!