KSDLIVENEWS

Real news for everyone

പ്രക്ഷോഭകര്‍ ജയിലുകളില്‍ ഇരച്ചുകയറി: ഏറ്റുമുട്ടലും തീവെപ്പും; നേപ്പാളില്‍ 1500 ലധികം തടവുകാര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്

SHARE THIS ON

കഠ്മണ്ഡു: നേപ്പാളില്‍’ ജെന്‍ സി ‘ പ്രക്ഷോഭത്തിനിടെ 1500-ലധികം തടവുകാര്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്.

രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളില്‍ നിന്ന് നൂറുക്കണക്കിനാളുകള്‍ രക്ഷപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍മീഡിയ നിരോധനത്തിനും രാജ്യത്ത് വ്യാപകമായ അഴിമതിക്കുമെതിരായി കഴിഞ്ഞ ദിവസങ്ങളിലായി നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. ബുനധാഴ്ച രാജ്യത്ത് സൈന്യം നിരോധനാജ്ഞ ഏർപ്പെടുത്തുകയും രാജ്യവ്യാപകമായി കർഫ്യൂവും പ്രഖ്യാപിച്ചതോടെയാണ് ജയില്‍ ചാട്ടങ്ങളുടെ വാർത്തകള്‍ പുറത്തുവരുന്നത്.

ഏഴ് നേപ്പാളി ജയിലുകളില്‍ നിന്നായി 1500-ലധികം തടവുകാർ രക്ഷപ്പെട്ടതായി കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരുമെന്നും വിവരമുണ്ട്. ഗൗർ ജയില്‍ എന്ന റൗട്ടഹത്ത് ജയില്‍, ബജാങ് ജയില്‍,ജലേശ്വര് ജയില്‍ , ജുംല ജയില്‍,തുളസിപൂർ ജയില്‍, കൈലാലി ജയില്‍, കാഠ്മണ്ഡു സെൻട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ നിന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!