വിവരാവകാശ നിയമം സർക്കാർ ഉദ്യോഗസ്ഥർ ആഴത്തിൽ അറിഞ്ഞിരിക്കണം: വിവരാവകാശ കമ്മിഷണർ

കാസർകോട്: വിവരാവകാശനിയമ പ്രകാരം മറുപടി നൽകേണ്ട ഉദ്യോഗസ്ഥർ മാത്രമല്ല എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വിവരാവകാശനിയമം ആഴത്തിൽ അറിഞ്ഞിരിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ പി.കെ. മനോജ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ എൻ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.