ബഹിഷ്കരണത്തിന്റെ വക്കോളമെത്തിയ അതി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താനും യു.എ.ഇയും തമ്മിലുള്ള മത്സരം തുടങ്ങി: പാകിസ്താന് ബാറ്റിങ്

ദുബായ്: ബഹിഷ്കരണത്തിന്റെ വക്കോളമെത്തിയ അതി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. പാക് ടീം പ്രതിഷേധവുമായി ഹോട്ടലില്‍ തന്നെ തങ്ങിയതു കാരണം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. യുഎഇയ്ക്കായിരുന്നു ടോസ്. പുല്ലുള്ള പിച്ചില്‍ അവര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഹസ്തദാന വിവാദമുണ്ടായ ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ അമ്പയര്‍മാരുടെ പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പാക് ടീം ബഹിഷ്കര ഭീഷണി മുഴക്കിയത്. എന്നാല്‍ ഒടുവില്‍ അവര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ഭീഷണിക്ക് വഴങ്ങേണ്ടിവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.