KSDLIVENEWS

Real news for everyone

ഗസ്സ കത്തുന്നു ; കര-വ്യോമ-നാവിക ആക്രമണം തുടർന്ന് ഇസ്രയേൽ; മരണം 65000 കടന്നു; പാലായനം ചെയ്തത് നാല് ലക്ഷം പേർ, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് നൂറിലധികം പേർ

SHARE THIS ON

ഗസ്സ സിറ്റി: യൂറോപ്യൻ രാജ്യങ്ങളുടെയടക്കം അന്താരാഷ്ട്ര എതിർപ്പു വകവെക്കാതെ ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള ആക്രമണവുമായി ഇസ്റാഈൽ സൈന്യം മുന്നോട്ട്. ഇന്നലെ നഗര ത്തിലെ വീടുകൾക്കും കെട്ടിടങ്ങൾക്കുംമേൽ യുദ്ധവിമാനങ്ങൾ തീമഴ പെയ്യിക്കുകയായിരുന്നു. ഒരേസമയം കര-വ്യോമ-നാവിക ആക്രമണമാണ് ഭാഗികമായി തകർന്നടിഞ്ഞ ഗസ്സ നഗരത്തിനു നേരെ നടക്കുന്നത്.

24 മണിക്കൂറിനിടെ 85 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടതോടെ 2023 ഒക്ടോബർ മുതൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 65,000 കടന്നു. 1,03,007 പേർക്കു പരുക്കേറ്റു. ഇവരെ ചി കിത്സിക്കാൻ സൗകര്യങ്ങളുള്ള ആശു പത്രികളോ മരുന്നോ ശസ്ത്രക്രിയാ ഉപ കരണങ്ങളോ ഇല്ലാത്തതിനാൽ മിക്കവരും മരണത്തിനു കീഴടങ്ങുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നു.

കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽ പെട്ടവരെ കൂടി ചേർക്കുമ്പോൾ മര ണസംഖ്യ ഇനിയും ഉയരും. പോഷകാഹാരക്കുറവു മൂലം നാലു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ പട്ടിണി മുഖം മരിച്ചവരുടെ എണ്ണം 432 ആയി. ഇതിൽ 140 പേരും കുട്ടികളാണ്.

ഗസ്സ സിറ്റിക്കു പടിഞ്ഞാറുള്ള റസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റുകൾക്കു നേരെയും ഇന്നലെ ബോംബ് വർഷമുണ്ടായി. തകർന്ന കെട്ടിടാവശിഷ്ട ങ്ങൾക്കു താഴെയാണ് ആയിരങ്ങൾ താമസിക്കുന്നത്. ഇവയും താൽകാലിക ടെന്റുകളും ആക്രമണത്തെ തു ടർന്ന് കത്തുകയാണ്. ഗസ്സയിലെ കൂറ്റൻ ടവറുകളും നിലംപൊത്തി.

നാലുവക്ഷം പേരാണ് എങ്ങോട്ടെന്നില്ലാതെ ഇതിനകം പലായനം ചെയ്തത്. ജനസാന്ദ്രതാ പ്രദേശങ്ങളായ സത്തി, സുജാസ, ഷയില് റദാൻ ജില്ല എന്നിവിടങ്ങളിൽനിന്നാണ് വലിയ തോതിൽ തുളുകൾ ഒഴിഞ്ഞുപോയത്. എന്നാൽ അതിലേറെ പേർ വീടുവിട്ടു പോകാൻ തയാറാകാതെ രക്തസാ ക്ഷിത്വം കൊതിച്ച് കഴിയുകയാണ്. നിലവിൽ 10 ലക്ഷമാണ് ഗസ്സ നഗരത്തിലെ ജനസംഖ്യ.

കഴിഞ്ഞ രാത്രി ഗസ്സ നഗരത്തിലെ 50 ഇടങ്ങളിൽ ബോംബ് വർഷിച്ച തായി ഇസ്റാഈൽ സൈന്യം അറിയിച്ചു. 24 മണിക്കൂറിനിടെ ടണലുകളും കെട്ടിടങ്ങളുമുൾപ്പെടെ 140 ലക്ഷ്യ ങ്ങളെ ആക്രമിച്ചതായും അവർ വ്യക്തമാക്കി.

ഫലസ്തീൻ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ അറബ് നാടുകളെക്കാൾ ശക്തമായ പ്രതിഷേധം നടക്കുന്നത് യൂറോപ്യൻ രാജ്യങ്ങ്ങളിലും അമേരിക്കയിലും ആണെന്നത് ശ്രദ്ദേയമാണ്… ഇതോടെ ഇസ്രായേൽ സഖ്യ രാജ്യങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെടുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!