KSDLIVENEWS

Real news for everyone

മന്ത്രി ഇടപെട്ടു; ഫുട്ബോൾ മത്സര വിജയികൾക്ക് വിമാനത്തിൽ ശ്രീനഗറിൽനിന്ന് മടക്കയാത്ര

SHARE THIS ON


പൂച്ചാക്കൽ: അഖിലേന്ത്യാതല ഫുട്ബോൾ മത്സരങ്ങളിൽ വിജയിച്ച കേരള ടീം അംഗങ്ങളായ വിദ്യാർഥികൾക്ക് ശ്രീനഗറിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ മന്ത്രി ഇടപെട്ടു. 19 വയസിൽ താഴെയുള്ളവരുടെ മത്സരത്തിൽ വിജയിച്ച

കേരള ടീമിലെ 20 വിദ്യാർഥികൾക്കാണ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവസരം ഒരുക്കുന്നത്.

ഫുട്ബോൾ മത്സരങ്ങളിൽ വിജയിച്ചതറിഞ്ഞ് മന്ത്രിവിദ്യാർഥികളുമായി വീഡിയോ കോളിൽ സംസാരിച്ചു. അപ്പോഴാണ് കേരളത്തിലേക്ക് മടങ്ങിവരാൻ റിസർവേഷൻ ടിക്കറ്റ് ഇല്ലാതെ ബുദ്ധിമുട്ടിലാണെന്ന കാര്യം വിദ്യാർഥികൾ

ഒരു മണിക്കൂറിനകം വിമാനത്തിൽ വിദ്യാർത്ഥികളെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യുമെന്ന് മന്ത്രി തന്നെയാണ് ചേർത്തല പൂച്ചാക്കൽ തളിയാപറമ്പ് സ്കൂൾ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച്  അറിയിച്ചത്. കുട്ടികൾ എന്തു ചോദിച്ചാലും കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ഈ നിലപാടിന്റെ ഭാഗമായാണ് കുട്ടികൾക്ക് തിരിച്ചുവരാൻ സൗകര്യം ഒരുക്കുന്നത്. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!