കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരം കാക്കണ്ണൻപാറയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കൽ ക്വാറിയിൽ ജോലി ചെയ്യുന്ന അസം, ഒഡീഷ സ്വദേശികളാണ് മരിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അതേസമയം, മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിട നിർമാണത്തിനിടെയാണ് മിന്നലേറ്റത്. കിഴിശ്ശേരി സ്വദേശികൾക്കാണ് മിന്നലേറ്റ് പരിക്കേറ്റത്. ഇതിൽ ഒരാളുതെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.