കുമ്പള പഞ്ചായത്ത് ഓഫീസ് അനുബന്ധ കെട്ടിടം ഉദ്ഘാടനം ചെയ്തു: ബി.ജെ.പിയും സി.പി.എമ്മും വിട്ടുനിന്നു

കുമ്പള: ഗ്രാമ പഞ്ചായത്ത് ഓഫീസിൻ്റെ അനുബന്ധ കെട്ടിടം എ.കെ.എം അഷ്റഫ് എം.എൽ .എ ഉൽഘാടനം ചെയ്തു.മുൻ മന്ത്രി ചെർക്കളം അബ്ദുള്ള സ്മാരക കെട്ടിടമാണ് ഉൽഘാടനം ചെയ്തത്.ബി ജെ പി യും സി പി എമ്മും ചടങ്ങിൽ നിന്നു വിട്ടുനിന്നു. പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.എ.റഹ്മാൻ, സബൂറ, നസീമ,പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ, അൻവർ ആരിക്കാടി,രവിരാജ് തുമ്മ,റസിയ, താഹിറ ജി ഷംസീർ, സി.എം മുഹമ്മദ്, കൗലത്ത് ബീവി, മഞ്ചുനാഥ ആൾവ, എ.കെ ആരിഫ്, ബി.എൻ മുഹമ്മദലി സംബന്ധിച്ചു.

