KSDLIVENEWS

Real news for everyone

കാസറകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് കുമ്പളയിൽ തിരശ്ശീല വീണു

SHARE THIS ON

കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കുമ്പളയിൽ സമാപിച്ചു ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിൽ ഒരു മാസക്കാലമായി വിവിധങ്ങളായ മത്സരങ്ങൾ പൂർത്തീകരിച്ച് കുമ്പള ജി എസ് ബി എസിൽ കലാമൽസരങ്ങളോടെ തിരശ്ശീല വീണു
കുമ്പളയിൽ നടന്ന കലാ  മത്സരങ്ങളുടെ ഉദ്ഘാടനം മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫ് ഉത്ഘാടനം ചെയിതു കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യുസഫ് അധ്യക്ഷത വഹിച്ചു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സമീറ ഫൈസൽ മുഖ്യതിഥി യായിരുന്നു ചടങ്ങിൽ  സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ടി എം ഷാഹിദ് തെക്കിൽ,  മമ്മി തെരുവത്ത്, നൗഷാദ് ചെർക്കള എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.


 ബ്ലോക്ക് പഞ്ചായത്ത് സ്ഥീരം സമിതി അദ്വക്ഷണ സകീന അബ്ദുള്ള. ടി എ ഷാഫി, കെ എംഅബ്ബാസ് ആരിക്കാടി,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി വി ജെയിംസ്. ഹനീഫ പാറ, സുകുമാരൻ കുതിരപ്പാടി, ജമീല അഹമദ് ,കലാഭവൻ രാജു ,പ്രേമ ഷെട്ടി ചെമനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബി എ റഹ്മാൻ. സബൂറ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം റാഫി ഏരിയൽ, സാമൂഹികസാംസ്കാരിക രംഗത്തെ പ്രമുഖരായ കെ മഞ്ചുനാഥ ആൾവ, എ കെ ആരിഫ് ,ബി എൻ മുഹമ്മദലി, ലക്ഷ്മണ പ്രഭു ,പൃഥ്വിരാജ് ഷെട്ടി, അഹംദ് അലി കുമ്പള, താജുദ്ദീൻ മൊഗ്രാൽ, ഖലീൽ മാസ്റ്റർ,രാജേഷ് മാനയത്ത് സത്താർ ആരിക്കാടി, മൊയ്തീൻ അസീസ് കെ എം ,സവാദ് താജ്. സിദ്ധീഖ് മുബാറക്. തുടങ്ങിയവർ സംസാരിച്ചു സുഗുണ കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!