KSDLIVENEWS

Real news for everyone

കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം പ്രഖ്യാപനം നവംബര്‍ ഒന്നിന്: എം.ബി രാജേഷ്

SHARE THIS ON

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്.

അതിദാരിദ്ര്യ നിർമാർജനത്തോടനുബന്ധിച്ച്‌ വിപുലമായ പരിപാടികളാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. സെൻ്ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാല്‍, കമല്‍ഹാസൻ എന്നിവർ പങ്കെടുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നത്. ചൈനമാത്രമാണ് ഇതിന് മുമ്ബ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയ രാജ്യം. എല്ലാ വകുപ്പും ചേർന്നാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. ഇനിയാരും അതിദാരിദ്യത്തിലേക്ക് പോവാതെ ഇരിക്കാനുള്ള തുടർനടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് കട്ടിപ്പാറയിലെ വിഷയം ഗൗരവമുള്ളതാണ്. കട്ടിപ്പാറയില്‍ നടന്നത് നിയമപരമായ പ്രതിഷേധമല്ല. ചില ക്ഷുദ്രശക്തികളാണ് ആക്രമണത്തിന് പിന്നില്‍. സ്ത്രീകളേയും കുട്ടികളേയും മറയാക്കിയാണ് പ്രതിഷേധക്കാർ പ്രവർത്തിച്ചത്. നിയമമെല്ലാം പാലിച്ചുകൊണ്ടാണ് ഫ്രഷ് കട്ട് വീണ്ടും പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!