കുമ്പള ഷിറിയ നാഷണൽ ഹൈവേയിൽ മാലിന്യം വലിച്ചെറിഞ്ഞു: മണിക്കൂറുകള്‍ക്കകം 25000 രൂപ ഫൈനൻ

കുമ്പള: മംഗല്പാടി പഞ്ചായത്തിലെ ഷിറിയ നാഷണല്‍ ഹൈവേയില്‍ ഇന്നോവ കാറില്‍ എത്തിയ സംഘം മാലിന്യം റോഡരികില്‍ തളളി. ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി 25000 രൂപ ഫൈന്‍ അടക്കാന്‍ വേണ്ടി നോട്ടീസ് നല്കി. ഫൈന്‍ അടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.