നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു: കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിര്‍ സ്ഥാനാര്‍ഥികളില്ല.മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലുമാണ് എതിര്‍സ്ഥാനാര്‍ഥികളില്ലാത്തത്. മലപ്പട്ടം പഞ്ചായത്തില്‍ അടുവാപ്പുറം നോര്‍ത്തില്‍ ഐ.വി ഒതേനനും അടുവാപ്പുറം സൗത്തില്‍ സി.കെ ശ്രേയയ്ക്കുമാണ് എതിരാളികളില്ലാത്തത്.
ആന്തൂര്‍ നഗരസഭയിലെ 19, രണ്ട് വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. 19ാം വാര്‍ഡില്‍ കെ.പ്രേമരാജനും രണ്ടാം വാര്‍ഡില്‍ കെ.രജിതക്കും എതിരില്ല.
പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ഇനി പ്രചരണത്തിന് ചൂടേറും. അതേസമയം സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിങ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.

