KSDLIVENEWS

Real news for everyone

ഉപ്പും മുളകും താരം ഓടിച്ച വാഹനമിടിച്ച്‌ വഴിയാത്രക്കാരന് പരുക്ക്; മദ്യലഹരിയില്‍ പൊലീസിന് നേരെയും ആക്രമണം

SHARE THIS ON

മദ്യലഹരിയില്‍ വാഹനമോടിച്ച്‌ എത്തിയ സീരിയല്‍ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും താരം ആക്രമിച്ചതായിട്ടാണ് റിപ്പോർട്ട്.

ഒടുവില്‍ പോലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. പോലീസ് കസ്റ്റഡിയില്‍ ആയ സിദ്ധാർത്ഥ് പ്രഭു എന്ന താരത്തെ ചിങ്ങവനം പോലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി.

കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാല്‍ നട യാത്രക്കാരൻ റോഡില്‍ വീണു. ഓടി കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാള്‍ ഇവരുമായി വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘവുമായി വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടായതായി നാട്ടുകാർ പറയുന്നു. തുടർന്ന് ചിങ്ങവനം പോലീസ് സംഘം ബലം പ്രയോഗിച്ചാണ് ഇയാളെ വാഹനത്തില്‍ കയറ്റിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനക്കിയപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!